ജാതിവിവേചനം: അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല- സംവിധായകന്‍ കമല്‍

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍. ജാതിവിവേചനത്തിന് കാരണഭൂതനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്നും ഡയറക്ടറെ മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമ പഠിക്കാന്‍ വരുന്നവര്‍ക്ക് സംവരണം നിഷേധിക്കാന്‍ പാടില്ലെന്നും ഇക്കാര്യത്തിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കമല്‍ പറഞ്ഞു. മീഡിയാവണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കേരളത്തില്‍ ജാതിവിവേചനമൊന്നും നടക്കില്ല എന്ന് പറയുമ്പോഴും നമ്മുടെ കണ്‍മുന്നില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നു എന്നത് വേദനിപ്പിക്കുന്നു. അതും കെ ആര്‍ നാരായണന്റെ പേരിലുളള ഇന്‍സ്റ്റിറ്റ്യൂട്ടില്‍. അങ്ങനെയുണ്ടാവാന്‍ കാരണഭൂതനായത് എത്രവലിയ വ്യക്തിയാണെങ്കിലും അവര്‍ ആ സ്ഥാപനത്തില്‍ ഉണ്ടാവാന്‍ പാടില്ല. എനിക്കറിയാവുന്ന അടൂര്‍, ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ ഉണ്ടായ വലിയ മൂവ്‌മെന്റിന്റെ കൂടെ നിന്നയാളാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ കേരളത്തില്‍ സമരത്തിന്റെ മുന്‍നിരയില്‍ നിന്നയാളാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ ഇപ്പോഴത്തെ നിലപാട് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം''- കമല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കോട്ടയത്തുളള കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനമുണ്ടെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിക്കുന്നയാളല്ലെന്നും സമരം ചെയ്യുന്നവരുടെ ഉദ്ദേശം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നശിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 12 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More