ഡല്‍ഹി: ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഏഷ്യക്കാരില്‍ ഇടം പിടിച്ച് ബോളിവുഡ് താരങ്ങളായ ആലിയ, പ്രിയങ്ക എന്നിവർ. 2022-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെ ഏഷ്യക്കാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട്ട് കൊഹ്ലിയും കത്രിന കൈഫും സെര്‍ച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ഏഷ്യകാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ബി ടി എസ് അംഗമായ വിയ്ക്കാണ്. രണ്ടാം സ്ഥാനം ബി ടി എസിലെ തന്നെ അംഗമായ ജംഗ് കുക്കിനാണ്.
ഖത്തറിൽ വച്ച് നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഗാനം അവതരിപ്പിച്ച താരം കൂടിയാണ് ജംഗ് കുക്ക്. മൂന്നാം സ്ഥാനത്ത് അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി റാപ്പറും ഗായകനുമായ സിദ്ധു മൂസ് വാലയാണ്. ജിമിൻ നാലാം സ്ഥാനത്തും ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ അഞ്ചാം സ്ഥാനത്തും എത്തി. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർ 7, 8, 9 സ്ഥാനങ്ങളിലാണ് ഇടം പിടിച്ചിരിക്കുന്നത്.
അടുത്തിടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റും ഗൂഗിള്‍ പുറത്തുവിട്ടിരുന്നു. ആലിയ ഭട്ടും - രണ്‍ബീര്‍ കപൂറും പ്രധാനവേഷങ്ങളിലെത്തിയ ബ്രഹ്മാസ്ത്രയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞ ചിത്രം. കെജിഎഫ് 2- ആണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. കശ്മീര്‍ ഫയല്‍സ്, പുഷ്പ, ആര് ആര് ആര്, കാന്താര, വിക്രം എന്നീ ചിത്രങ്ങളും ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഈ വർഷം അവസാനിക്കാന്‍ പോകുന്ന വേളയിലാണ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. കന്നഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 1200 കോടിയാണ് നേടിയത്. യാഷാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആര് ആര് ആര്. വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സും ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. അതേസമയം, ഇന്ത്യയിലെ ട്രെന്‍ഡിംഗ് സേര്‍ച്ചിങ്ങ് വിഷയം ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു. ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിള്‍ സേര്‍ച്ചിങ്ങില്‍ മുന്പില് തന്നെയുണ്ട്.