പുത്തന്‍ മേക്കോവറില്‍ വിജയ്‌ സേതുപതി; ചിത്രങ്ങള്‍ വൈറല്‍

ചെന്നൈ: ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ്‌ സേതുപതി. കഴിഞ്ഞ ദിവസം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മിറര്‍ സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. സമീപ കാലങ്ങളിലെല്ലാം നടന്‍ അഭിനയിച്ച സിനിമകളിലെ പ്രകടനത്തിന് പ്രശംസ ലഭിക്കുമ്പോഴും ശരീരഭാരത്തിന്‍റെ പേരില്‍  ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് വിജയ്‌ സേതുപതി. വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്. അതിനാല്‍ വിജയ്‌ സേതുപതിയുടെ പുതിയ മേക്കോവറിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ആവേശത്തിലാണ് ആരാധകര്‍. ക്യാപ്ഷന്‍ ഒന്നും നല്‍കാതെ ഒരു ഇമോജി മാത്രമാണ് വിജയ്‌ സേതുപതി ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്. 

ഡിഎസ്‍പിയാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ റിലീസ്. പൊന്‍‍റാം സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം തിയറ്ററുകളിലെത്തിയത് ഈ മാസം 2 ന് ആണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയപ്പോഴും പഴയ ഗെറ്റപ്പില്‍ തന്നെയായിരുന്നു വിജയ് സേതുപതി. ഇത്ര ചെറിയ സമയം കൊണ്ട് നടത്തിയ മേക്കോവര്‍ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മൂന്ന് ബോളിവുഡ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മെറി ക്രിസ്മസ്, മുംബൈക്കര്‍, ജവാന്‍ എന്നിവയാണവ. കത്രീന കൈഫാണ് 'മെറി ക്രിസ്മസില്‍' നായികയായി എത്തുന്നത്. ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് വിജയ്‌ സേതുപതി കൈകാര്യം ചെയ്യുക. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക.

Contact the author

Entertainment Desk

Recent Posts

Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 1 day ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More