സ്റ്റൈലിഷ് ലുക്കില്‍ ഷാറൂഖ്; പത്താന്‍ വിഡിയോ സോങ്ങ് എത്തി

മുംബൈ: ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താനിലെ വിഡിയോ സോങ്ങ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അടുത്ത വര്‍ഷം ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാല് വര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കിംഗ് ഖാന്‍ പഴയ ട്രാക്കിലെത്തിയിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡിലെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തില്‍ പത്താന്‍റെ ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാറൂഖ് ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്. 2018ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി ഒടുവിലിറങ്ങിയ സിനിമ. എന്നാല്‍ അക്കാലയളവില്‍ ചെയ്ത സിനിമകള്‍ നിരന്തരമായി പരാജയപ്പെട്ടതിനെതുടര്‍ന്ന് ഷാറൂഖ് ഒരു ഇടവേളയെടുക്കുകയായിരുന്നു. 2022ല്‍ 'ബ്രഹ്മാസ്ത്ര', 'ലാല്‍ സിംഗ് ഛദ്ദ', 'റോക്കട്രി: ദി നമ്പി എഫക്ട്' എന്നീ ചിത്രങ്ങളില്‍ ഷാറൂഖ് അതിഥി വേഷത്തില്‍ എത്തിയിരുന്നു.
Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More