കാന്താര, പുഷ്പ, കെജിഎഫ് പോലുള്ള സിനിമകള്‍ ബോളിവുഡിനെ നശിപ്പിക്കും -അനുരാഗ് കശ്യപ്

മുംബൈ: കാന്താര, പുഷ്പ, കെജിഎഫ് പോലുള്ള സിനിമകള്‍ ബോളിവുഡിനെ നശിപ്പിക്കുമെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. പാന്‍ ഇന്ത്യന്‍ സിനിമകളുടെ പ്രവണത ബോളിവുഡിന് ദോഷം ചെയ്യുമെന്നും കാരണം ഇത്തരം സിനിമകളുടെ വിജയം 5-10% ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈരാത്ത്  എന്ന സിനിമ എങ്ങനെയാണ് മറാത്തി സിനിമാ മേഖലയെ തകര്‍ത്തതെന്ന് എല്ലാവര്‍ക്കും അറിയാം. മികച്ച സിനിമകള്‍ ചെയ്തിരുന്ന സംവിധായകന്‍മാര്‍ വരെ അവരുടെ ശൈലി ഉപേക്ഷിച്ച് പുതിയ ഒരു രീതിയില്‍ സിനിമ ചെയ്യാന്‍ ആരംഭിച്ചത് മറാത്തിയില്‍ വലിയ പ്രതിസന്ധിക്ക് വഴിവെച്ചുവെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. പുതിയ പാന്‍ ഇന്ത്യന്‍ ട്രന്‍ഡിലെ സാഹചര്യം സമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

കാന്തര, പുഷ്പ തുടങ്ങിയ സിനിമകള്‍ അവരുടെ സ്വന്തം കഥകളുമായി മുന്‍പോട്ടു വരാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കെ ജി എഫ് പോലുള്ള സിനിമകളുടെ പുറകെ പോയാല്‍ അതിന്‍റെ വന്‍ വിജയവും വന്‍ ദുരന്തത്തിലേക്കാണ് എത്തിക്കുകയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ബോളിവുഡിലെ മികച്ച സംവിധായകന്‍മാരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിന്റെ ഐതിഹാസിക ചിത്രമായ ഗാങ്‌സ് ഓഫ് വാസിപൂർ ബോളിവുഡ് സിനിമകളിൽ ഒരു പുതിയ യുഗം അടയാളപ്പെടുത്തിയ ചിത്രമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുഷ്പ, കാന്താര, കെജിഎഫ് തുടങ്ങിയ സിനിമകള്‍ മികച്ച വിജയം നേടിയിരുന്നു. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ, തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ കെ ജി എഫ്  ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ്‌ കെ ഫി എഫ് 2 നിര്‍മ്മിച്ചത്. സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം. 16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം 400 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയത്. ചിത്രം എഴുതി സംവിധാനം ചെയ്ത , ഋഷഭ്ഷെട്ടി തന്നെയാണ് മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നതും. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More