ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് ജാഗ്രത കുറവുണ്ടായി -അബ്ദുള്‍ വഹാബ് എം പി

ഡല്‍ഹി: രാജ്യസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡ് സ്വകാര്യ ബില്ലിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന് മുസ്ലിം ലീഗ് എം പി അബ്ദുള്‍ വഹാബ്. ഏകീകൃത സിവിൽ കോഡ് ചർച്ചയ്ക്ക് എത്തിയപ്പോൾ ഒരു കോൺഗ്രസ് എംപി പോലും പാർലമെന്റിൽ ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അബ്‍ദുൾ വഹാബ് രാജ്യസഭയില്‍ വിമര്‍ശനം ഉന്നയിച്ചത്. ബിജെപി എം പി കിരോരി ലാൽ മീണ ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ രാജ്യസഭയിൽ അനുമതി തേടിയിരുന്നു. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മുസ്‍‌ലിം ലീഗ്, സിപിഎം എംപിമാർ ആദ്യഘട്ടത്തിൽ തന്നെ അറിയിച്ചിരുന്നു. 

കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ലെന്നും സ്വകാര്യ ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. സിപിഎം അംഗങ്ങള്‍ എല്ലാവരും രാജ്യസഭയിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ പിന്തുണ ആത്മാര്‍ത്ഥമായി തോന്നിയില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. താന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനുപിന്നാലെ ജെബി മേത്തര്‍ അടക്കമുള്ള നേതാക്കള്‍ രാജ്യസഭയിലേക്ക് ഓടി എത്തുകയായിരുന്നു - അബ്ദുള്‍ വഹാബ് പറഞ്ഞു. താന്‍ കോണ്‍ഗ്രസിനെതിരെ പരസ്യപ്രതികരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സംഘടനയാണ്. കോൺഗ്രസിനെ എതിർക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നത്. കോൺഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ സ്വകാര്യ ബില്ലുകളും ചർച്ചയ്ക്ക് വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോകാറുള്ളത്. ഈ ബില്ല് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ലെന്നും എം പി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More