കശ്മീര്‍ ഫയല്‍സ് മേളയില്‍ ഉള്‍പ്പെടുത്തിയത് ചിലരെ പ്രീതിപ്പെടുത്താനാവും- അടൂര്‍ ഗോപാലകൃഷ്ണന്‍

ഡല്‍ഹി: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ) യുടെ മത്സരവിഭാഗത്തില്‍ കാശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മേളകളിലെ സിനിമാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടുത്തിയത് ആളുകളെ പ്രീതിപ്പെടുത്താനുളള ശ്രമമായിരിക്കുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്വയംവരം എന്ന തന്റെ ആദ്യചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുളള പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു അടൂരിന്റെ പരാമര്‍ശം.

'കശ്മീര്‍ ഫയല്‍സ് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അതൊരു പ്രചാരണ സിനിമയാണ്. ആ ചിത്രം ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയത് ചിലരെ പ്രീതിപ്പെടുത്താനാവും'- അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കശ്മീര്‍ ഫയല്‍സ് അശ്ലീല പ്രചാരണ സിനിമയായി തോന്നിയെന്ന് ഐ എഫ് എഫ് ഐ ജൂറി ചെയര്‍മാന്‍ നദാവ് ലാപിഡും അഭിപ്രായപ്പെട്ടിരുന്നു. ചിത്രം തങ്ങളെ അസ്വസ്ഥരാക്കിയെന്നും പ്രോപഗാണ്ട ചിത്രം ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തിയത് അനുയോജ്യമായ നടപടിയല്ലെന്നുമാണ് നദാവ് ലാപിഡ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നദാവിന്റെ പരാമര്‍ശം വലിയ വിവാദമാണ് രാജ്യത്തുണ്ടാക്കിയത്. കശ്മീര്‍ ഫയല്‍സ് സംവിധായകനും നടന്‍ അനുപം ഖേറുമുള്‍പ്പെടെയുളളവര്‍ നദാവിനെതിരെ രംഗത്തെത്തി. ഇതോടെ നദാവിനെ പിന്തുണച്ച് സഹജൂറി അംഗങ്ങള്‍ പ്രസ്താവനയിറക്കി. നദാവ് പറഞ്ഞത് ജൂറിയുടെ അഭിപ്രായമാണെന്നും തങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് ജൂറി അംഗങ്ങള്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 22 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More