ശശി തരൂര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടയാളല്ല, യൂത്ത് കോണ്‍ഗ്രസ് ആഭ്യന്തര പരിശോധന നടത്തും- റിജില്‍ മാക്കുറ്റി

കോഴിക്കോട്: ശശി തരൂര്‍ പങ്കെടുക്കേണ്ടിയിരുന്ന സെമിനാറിന്റെ സംഘാടനത്തില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവം പരിശോധിക്കുമെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശശി തരൂരെന്നും അദ്ദേഹം മാറ്റിനിര്‍ത്തപ്പെടേണ്ടയാളല്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ശശി തരൂരിനുവേണ്ടി ബുധനാഴ്ച്ച കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി നടത്തുമെന്നും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ മറ്റ് കാര്യങ്ങള്‍ പുറത്തുപറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന ശശി തരൂരിന്റെ സംവാദ പരിപാടിയില്‍ റിജില്‍ മാക്കുറ്റിയും എംകെ രാഘവന്‍ എംപിയും പങ്കെടുത്തിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും എന്ത് കിട്ടും എന്നുനോക്കി താന്‍ നിലപാടെടുക്കാറില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. അത്തരം നിലപാടുകളെടുക്കുമ്പോള്‍ വിമര്‍ശനങ്ങളുണ്ടാകും. പലതും നഷ്ടപ്പെടും. പക്ഷെ എടുത്ത നിലപാടുകള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട് എന്നാണ് ശശി തരൂരിനൊപ്പമുളള ചിത്രത്തിനൊപ്പം റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശശി തരൂരിന്റെ പരിപാടി മാറ്റിവെച്ച സംഭവത്തിനുപിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ മുരളീധരന്‍ എംപിയും പറഞ്ഞിരുന്നു. ശശി തരൂരിനെതിരെ നീക്കം നടത്തുന്നത് മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നും നടന്നത് എന്താണെന്ന് അറിയാമെങ്കിലും പാര്‍ട്ടി കാര്യമായതിനാല്‍ തുറന്നുപറയുന്നില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More