ശബരിമലയൊരുങ്ങി; നാളെ നടതുറക്കും

ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബുധൻ വൈകിട്ടാണ്‌ നട തുറക്കുന്നത്‌. ഇത്തവണ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ദേവസ്വംമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും നേതൃത്വത്തിൽ നിരവധി അവലോകന യോഗങ്ങളും നടത്തി.

പ്രളയം തകർത്ത പമ്പയിലെയും തീർഥാടന വഴികളിലെയും തടസ്സങ്ങൾ പൂർണമായും നീക്കി. സന്നിധാനത്ത്‌  അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി. മരക്കൂട്ടത്ത്‌ സ്ഥിരം ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമിച്ചു. വലിയ നടപ്പന്തൽ മിനുക്കി. അന്നദാന കൗണ്ടറുകൾ മോടിപിടിപ്പിച്ച്‌ കെട്ടിടങ്ങളുടെ പെയിന്റിങ്ങും കഴിഞ്ഞു. നീലിമല, അപ്പാച്ചിമേട്‌, ശരംകുത്തിവരെയുള്ള പരമ്പരാഗത പാതയിൽ കല്ലുപാകി. ഞുണങ്ങാറിനു കുറുകെയുള്ള പാലത്തിന്റെ പണി പൂർത്തിയാക്കി. രാമപൂർത്തി മണ്ഡപത്തിൽ പന്തലും നിർമിച്ചു. പമ്പാതീരത്തെ മാലിന്യങ്ങൾ പൂർണമായും നീക്കി. 

തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നാളെ (ബുധന്‍) ശ്രീകോവിൽ നട തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകളില്ല. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങും നാളെ വൈകിട്ട്‌ നടക്കും. 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന്‌ നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനം 20ന് അവസാനിക്കും. 

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More