കൊച്ചി: മമ്മൂട്ടിയും ജ്യോതികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതല്‍ ദി കോറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. വീടിന്റെ മുന്‍വശത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയുമാണ് പോസ്റ്റിലുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി ആരാധകര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യൂ ദേവസി എന്ന കഥാപാത്രത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളുടെ ചിത്രമാണ് ആരാധകര്‍ പങ്കുവെച്ചത്. ജിയോ ബേബിയാണ് കാതല്‍ സംവിധാന ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസ് വിതരണം ചെയ്യുക. റോഷാക്ക് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ. അതേസമയം, കാതല്‍ ദി കോറിലേക്ക് നായികയായി ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് ജിയോ ബേബി നേരത്തെ പറഞ്ഞിരുന്നു. താന്‍ കേട്ട കഥകളില്‍ ഏറ്റവും താത്പര്യം തോന്നിയത് ഈ തിരക്കഥയോടാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നേരത്തെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം തോന്നാറുണ്ട്. ഈ സിനിമയുടെ കഥ വളരെ വ്യത്യസ്തമാണ്. ആദ്യമായിട്ടാണ് തന്റെതല്ലാത്ത ഒരു തിരക്കഥയില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നതെന്നും ജിയോ ബേബി പറഞ്ഞിരുന്നു.