തന്നെ ലക്‌ഷ്യം വെച്ചുള്ള നീക്കത്തിന് താന്‍ വിധികര്‍ത്താവാകില്ല; ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് വിടും-ഗവര്‍ണര്‍

ഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്റെ പ്രതികരണം. തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ വിധികര്‍ത്താവ്‌ ആകില്ലെന്നും ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ നടത്തുന്ന നീക്കാങ്ങള്‍ നിയമപരമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാനെ നീക്കം ചെയ്യുന്നതിന് മന്ത്രിസഭ പാസ്സാക്കിയ ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി ഇന്നലെ രാജ്ഭവനിലേക്ക് അയച്ചിരുന്നു. ഓര്‍ഡിനന്‍സ് കൈപ്പറ്റിയതായി രാജ്ഭവന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെ ഡല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ അവിടെവെച്ചാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് നേരത്തെത്തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഇക്കാര്യം ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലകളുടെയും ഭരണം സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് പോകും എന്ന തിരിച്ചറിവാണ് പുതിയ ഓര്‍ഡിനന്‍സ് തിടുക്കത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ബുധനാഴ്ച്ചയാണ് സംസ്ഥാന മന്ത്രിസഭ യോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതനനുസരിച്ച് ഗവര്‍ണര്‍ക്ക് പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണര്‍ നീക്കം ചെയ്യപ്പെടും. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More