ടി പി രാജീവന്‍ അന്തരിച്ചു

കോഴിക്കോട്: കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി പി രാജീവന്‍ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണം. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് നരയംകുളത്തെ വീട്ടില്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ടി പി രാജീവന്‍ മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ്. 

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, കുഞ്ഞാലി മരക്കാര്‍, ക്രിയാശേഷം എന്നിവയാണ് ടി പി രാജീവന്റെ പ്രധാന നോവലുകള്‍. പാലേരി മാണിക്യം എന്ന നോവല്‍ അതേ പേരിലും കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവല്‍ ഞാന്‍ എന്ന പേരിലും സിനിമയായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1959-ന് പാലേരിയിലാണ് ടി പി രാജീവന്‍ ജനിച്ചത്. തച്ചംപൊയില്‍ രാഘവന്‍-ദേവി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് ടി പി രാജീവന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രി കെ സി ജോസഫിന്റെ ഉപദേഷ്ടാവായിരുന്നു.

വാതില്‍, രാഷ്ട്രതന്ത്രം, ദീര്‍ഘകാലം, പ്രണയശതകം, കോരിത്തരിച്ച നാള്‍ എന്നീ കവിതകളും പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന പുസ്തകത്തിന് 2014-ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More