വയനാട് ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് ചാടിയ ബസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: കോഴിക്കോട്- വയനാട് റൂട്ടിലെ താമരശേരി ചുരത്തില്‍ അപകടത്തില്‍ പെട്ട യാത്രാബസ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം സംരക്ഷണ ഭിത്തി തകര്‍ത്ത് മുന്നോട്ട് നീങ്ങിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞുവീഴാതെ രക്ഷപ്പെടുകയായിരുന്നു. സംരക്ഷണഭിത്തി ചാടിക്കടന്ന് പിന്നെയും മൂന്നുമീറ്ററോളം മുന്നോട്ട് ചാഞ്ഞ ബസ് താഴോട്ടുവീഴാതെ തങ്ങിനിന്നു. 

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സാണ് അപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടത്.  ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ താമരശേരി ചുരത്തിന്റെ ഏഴാം വളവിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ബസ്സിലെ യാത്രാക്കാര്‍ക്കൊ ജീവനക്കാര്‍ക്കൊ യാതൊരു പരിക്കുമില്ല. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ ചുരത്തില്‍ വെച്ച് തന്നെ കെ എസ് ആര്‍ ടി സി ബസ്സുകളിലും മറ്റു വാഹനങ്ങളിലുമായി കോഴിക്കൊട്ടെത്തിച്ചു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംഭവം നടന്ന സ്ഥലത്തുനിന്ന് ബസ്സ് ഇതുവരെ മാറ്റാന്‍ സാധിച്ചിട്ടില്ല. റിക്കവറി വാനുകളും ക്രെയിനും ഉപയോഗിച്ച് ബസ് പൊന്തിച്ച് മാറ്റിവെയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More