ബിലാല്‍ എത്തുന്നു; ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന ബിലാല്‍ അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്‌. ചിത്രീകരണം ഭൂരിഭാഗവും വിദേശത്തായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ്‌ ബി തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇന്നും ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്‌. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നുവെന്ന ഫ്രൈഡെ മാറ്റിനിയുടെ ട്വീറ്റിന് വലിയ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിഗ് ബി' 2007ലാണ് റിലീസ് ചെയ്‍തത്. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ഭീഷ്‍മ പര്‍വം' വൻ ഹിറ്റായിരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരുന്നു 'ഭീഷ്‍മ പര്‍വം'.  ഈ സിനിമ വലിയ വിജയം നേടിയപ്പോഴും ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് ബിലാല്‍ സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചായിരുന്നു. ബിലാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വീണ്ടും ബിഗ്‌ ബിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More