വിഴിഞ്ഞം സമരം കലാപനീക്കം, ചിലര്‍ ഇപ്പോഴും വിമോചന സമരത്തിന്റെ പാഠപുസ്തകം കയ്യില്‍ കരുതുന്നു-സിപിഎം മുഖപത്രം

തിരുവനന്തപുരം: വിഴിഞ്ഞം സമരം കലാപം ലക്ഷ്യമിട്ടുളളതാണെന്ന് സിപിഎം മുഖപത്രം. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരും എന്ന നിലയില്‍ സമരക്കാര്‍ രണ്ടുതട്ടിലാണെന്നും വിമോചന സമരത്തിന്റെ പാഠപുസ്തകം ചിലര്‍ ഇപ്പോഴും കയ്യില്‍ കരുതുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം നൂറുദിവസം കഴിഞ്ഞപ്പോള്‍ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ഉദ്ദേശ ലക്ഷ്യത്തോടെയാണ് എന്നത് വ്യക്തമാണ്. അവര്‍ ആഗ്രഹിക്കുന്ന വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് വിഴിഞ്ഞത്ത് കലാപ സമാന അവസ്ഥയുണ്ടാക്കിയത് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പ്രതിപക്ഷം നിരുത്തരവാദിത്ത പരമായാണ് പെരുമാറുന്നത്. വസ്തുതകള്‍ മുഖവിലയ്‌ക്കെടുക്കാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ്. തുറമുഖ നിര്‍മ്മാണം നിര്‍ത്തി തീരദേശ ശോഷണത്തെക്കുറിച്ച് പഠനം നടത്തണമെന്ന ആവശ്യമൊഴികെ സമരക്കാരുടെ മറ്റ് ആറ് ആവശ്യങ്ങളും  സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പദ്ധതി നിര്‍ത്തണമെന്ന ആവശ്യം നടപ്പിലാക്കാനാവില്ലെന്ന് പലപ്രാവശ്യം നടത്തിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചര്‍ച്ചകളില്‍ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് പിരിയുന്ന നേതാക്കള്‍ ആക്രോശത്തോടെ വീണ്ടും സമരമുഖത്ത് സാന്നിദ്ധ്യമറിയിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കൊപ്പം നിന്ന് സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. കലാപാഹ്വാനങ്ങളില്‍നിന്ന് പിന്‍തിരിയണം- ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More