ചെന്നൈ: കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് സംവിധാനം ചെയ്ത സര്‍ദാറിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസായി ദിവസങ്ങള്‍ക്കുളളില്‍ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടംനേടിക്കഴിഞ്ഞു. സിനിമ ഹിറ്റായതോടെ സര്‍ദാറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് രണ്ടാം ഭാഗമുണ്ടാകുമെന്ന പ്രഖ്യാപനം.
കാര്‍ത്തി സര്‍ദാറില്‍ പൊലീസ് ഓഫീസറായാണ് വേഷമിട്ടതെങ്കില് രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കഥാപാത്രം ഏജന്റായി മാറും. കംബോഡിയയില്‍ ആയിരിക്കും ഏജന്റിന്റെ ആദ്യ മിഷനെന്നും വാര്‍ത്തകളുണ്ട്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിരുമന്‍, പൊന്നിയിന്‍ സെല്വന് എന്നീ ചിത്രങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയ കാര്‍ത്തി ചിത്രമാണ് സര്‍ദാര്‍. സിനിമയില്‍ പതിനഞ്ചോളം ഗെറ്റപ്പുകളില്‍ കാര്‍ത്തി എത്തുന്നുണ്ട്. നടന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മുതല്‍മുടക്കുളള ചിത്രമാണ് സര്‍ദാര്‍. ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി സിനിമയില്‍ അവതരിപ്പിക്കുന്നത്. രജിഷ വിജയന്, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജി വി പ്രകാശ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ജ്ജ് സി വില്യംസാണ് നിര്‍വഹിക്കുന്നത്.