ഉദ്ധവ് താക്കറെയെയും ശരത് പവാറിനെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്

മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നവംബറില്‍ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കാനിരിക്കെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെയും പദയാത്രയുടെ ഭാഗമാവാന്‍ ക്ഷണിച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ ചുമതലയുളള എച്ച് കെ പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട്, ഭായ് ജഗ്തപ്, വിശ്വജിത് കദം, അമര്‍ രാജൂര്‍ക്കര്‍, നസീം ഖാന്‍, സന്ദീപ് താംപെ എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് ഇരുനേതാക്കളെയും പദയാത്രയുടെ ഭാഗമാവാന്‍ ക്ഷണിച്ചത്. 

ഭാരത് ജോഡോ യാത്രയില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യാ താക്കറെയും പങ്കെടുക്കുമെന്ന് ശിവസേന ഉറപ്പുനല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ശരത് പവാര്‍ മകള്‍ സുപ്രിയാ സുലെയ്‌ക്കൊപ്പം പദയാത്രയുടെ ഭാഗമാവുമെന്ന് എന്‍സിപി നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തുക. 16 ദിവസംകൊണ്ട് 383 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയും സംഘവും പര്യടനം നടത്തുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശില്‍ പ്രവേശിച്ചു. ഇന്നലെയാണ് യാത്ര ആന്ധ്രപ്രദേശിലെത്തിയത്. മൂന്നുദിവസമാണ് ആന്ധ്രയില്‍ പര്യടനം നടത്തുക. അതിനുശേഷം തെലങ്കാനയിലേക്ക് കടക്കും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആന്ധ്രപ്രദേശിലെ അഡോണിയില്‍വെച്ച് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. 

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ,3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര മൂന്നുദിവസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ പതിനൊന്നിനാണ് കേരളത്തില്‍ പ്രവേശിച്ചത്. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസമാണ് യാത്ര കേരളത്തില്‍ പര്യടനം നടത്തിയത്. സെപ്റ്റംബര്‍ 29-ന് കര്‍ണാടകയിലേക്ക് പ്രവേശിച്ചു. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More