മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രമേയം ; മോണ്‍സ്റ്ററിനെക്കുറിച്ച് മോഹന്‍ലാല്‍

കൊച്ചി: തന്നെ സംബന്ധിച്ചിടത്തോളം മോണ്‍സ്റ്റര്‍ വളരെ സവിശേഷതകള്‍ നിറഞ്ഞ സിനിമയാണെന്ന് മോഹന്‍ലാല്‍. ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രമേയം മലയാളത്തില്‍  അവതരിപ്പിക്കുന്നതെന്നും അഭിനേതാവെന്ന നിലയിൽ ഇത്തരം സിനിമകളിൽ അഭിനയിക്കാന്‍ സാധിക്കുന്നത് വളരെ അഭിമാനമുള്ള കാര്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഈ സിനിമയിലുണ്ട്. തിരക്കഥയാണ് സിനിമയുടെ താരം. നായകന്‍, വില്ലന്‍ എന്ന സങ്കല്പം വെച്ചാണെങ്കില്‍ തിരക്കഥ തന്നെയാണ് നായകനും വില്ലനെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകവ്യാപകമായി ഈ മാസം 21-നാണ്  ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച വിഡിയോയിലാണ് മോണ്‍സ്റ്ററിനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. 

സിനിമയുടെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷനും സസ്പെന്‍ഷനും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന മോൺസ്റ്ററിന്‍റെ റിലീസ് തിയതി പല തവണ മാറ്റിവെച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ മറ്റുസിനിമകളെ അപേക്ഷിച്ച് മോൺസ്റ്ററിന് കൂടുതല്‍ പോസ്റ്റ്‌ പ്രോഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമായി വന്നതിനാലാണ് സിനിമ റിലീസ് ചെയ്യുന്നത് നീണ്ടുപോയതെന്നാണ് വൈശാഖ് നല്‍കിയ വിശദീകരണം. അതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ ലാല്‍ ചിത്രത്തിലെത്തുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സതീശ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More