മുംബൈ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെ പക്ഷത്തെ പിന്തുണച്ച് കോണ്‍ഗ്രസ്

മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെ പക്ഷം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ശിവസേന എം എല്‍ എ രമേശ് ലട്‌കെയുടെ മരണത്തെത്തുടര്‍ന്നാണ് അന്ധേരി ഈസ്റ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ്. അന്തരിച്ച എം എല്‍ എ രമേശ് ലട്‌കെയുടെ ഭാര്യ റുതുജ ലട്‌കെയെയാണ് ശിവസേന മത്സരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ പറഞ്ഞു. 

രണ്ടുതവണ എം എല്‍ എയായ രമേശ് ലട്‌കെ 2014-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ഈ വര്‍ഷം മെയ് പതിനൊന്നിന് ദുബായ് യാത്രക്കിടെയാണ് അദ്ദേഹം അന്തരിച്ചത്. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥിയായി മുര്‍ജി പട്ടേലിനെ നാമനിര്‍ദേശം ചെയ്യുമെന്നാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'2019-ലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വര്‍ഗീയ വിഷം ചീറ്റുന്ന ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്. എംവിഎ സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുപാട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്തു. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കും. '- നാനാ പട്ടോലെ പറഞ്ഞു. ശിവസേന പിളര്‍ന്നതിനുശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More