ഞങ്ങള്‍ ബാപ്പുന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യയെ ഒരുമിപ്പിക്കും- രാഹുല്‍ ഗാന്ധി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തില്‍ രാജ്യം ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ സ്വീകരിച്ച് അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യയെ ഒരുമിപ്പിക്കാനായുളള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യയെ ഒരുമിപ്പിക്കാനായാണ് ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്. അന്ന് രാജ്യം മുഴുവന്‍ അദ്ദേഹത്തോടൊപ്പം നിന്ന് ബ്രിട്ടീഷുകാരെ തുരത്തി. അതുപോലെ ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാനായാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ഈ യാത്ര രാജ്യത്തെ ഓരോ പൗരന്റെയും പോരാട്ടമാണ്' രാഹുല്‍ ഗാന്ധി പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ കുറിപ്പ് 

നിങ്ങള്‍ ഈ ലോകത്ത് എന്തുമാറ്റം കാണാന്‍ ആഗ്രഹിക്കുന്നുവോ അതാവുക- മഹാത്മാ ഗാന്ധി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇന്ത്യയ്ക്ക് സത്യത്തിന്റെയും അഹിംസയുടെയും പാത കാണിച്ചുതന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അസാധ്യമായ ഒന്നല്ല. തീവ്രമായ അഭിനിവേശം അതിന്  അത്യാവശ്യമാണ്. ബാപ്പുവിന്റെ ആശയങ്ങളെക്കുറിച്ച് ഞാന്‍ ഒരുപാട് വായിക്കുകയും മനസിലാക്കുകയും ചെയ്തു. ആ ആശയങ്ങളെ സ്വീകരിച്ച് അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്. 

ബാപ്പു നമ്മെ മാനവികതയുടെയും സമത്വത്തിന്റെയും അര്‍ത്ഥങ്ങള്‍ പഠിപ്പിച്ചു. മറ്റുളളവരെ സേവിക്കാനും സ്ത്രീകളെ ബഹുമാനിക്കാനും പഠിപ്പിച്ചു. വിനയത്തോടെയും ലാളിത്യത്തോടെയും നമ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാമെന്ന് പഠിപ്പിച്ചു. ഇന്ന് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. മൂന്നാഴ്ച്ചകള്‍ കടന്നുപോയി. ഇനിയും ആയിരക്കണക്കിന് മൈലുകള്‍ നടക്കണം. നിങ്ങള്‍ എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് പലരും എന്നോട് ചോദിച്ചു. 

വര്‍ഷങ്ങള്‍ക്കുമുന്‍പ് ബാപ്പു ഇന്ത്യയെ ഒരുമിപ്പിക്കാനായി ദണ്ഡിയാത്ര നടത്തി. രാജ്യം മുഴുവന്‍ അദ്ദേഹത്തോടൊപ്പം കാല്‍നടയായി പുറപ്പെട്ടു. പിന്നെ നമ്മള്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിക്കാനായി പോരാടി. ഇന്ന് നമ്മള്‍ ഇന്ത്യയെ ഒന്നിപ്പിക്കാനായി പോരാടുകയാണ്. ഈ പോരാട്ടം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാത്രമല്ല, രാജ്യത്തെ ഓരോ പൗരന്റെയും പോരാട്ടമാണ്. 

ഇന്ന് തൊഴിലില്ലായ്മയും വിലക്കയറ്റവും പട്ടിണിയും അക്രമവും ചൂണഷവും രൂക്ഷമാണ്. യുവാക്കള്‍ക്ക് ജോലിയില്ല. വിലക്കയറ്റം സാധാരണക്കാരന്റെ ജീവിതത്തെ ദുരിതത്തിലാക്കി. ഒരു ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യക്കാരനോട് വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി. പരസ്പരം ശത്രുത വളര്‍ന്നു. രാജ്യം ഇന്ന് ഭീതിയുടെ പിടിയിലാണ്. ഒരിക്കലും ഇന്ത്യ ഇങ്ങനെയായിരുന്നില്ല. ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നമ്മള്‍ ഇന്ന് ഒരുമിച്ച് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ ഒന്നിക്കുകയാണ്. ഭാരത് ജോഡോ യാത്രയെ തടയാന്‍ ഒരു ശക്തിക്കുമാവില്ല. കാരണം ഇത് ഇന്ത്യയുടെ ശബ്ദമാണ്. 

ബാപ്പുന്റെ ആശയങ്ങള്‍ പിന്തുടര്‍ന്ന്, സ്‌നേഹവും സത്യവും അഹിംസയും സ്വീകരിച്ച് സമാധാനപരമായി ഈ യാത്ര ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ഞങ്ങള്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കും. അവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കും. ഞങ്ങള്‍ നടക്കും. ഇന്ത്യയെ ഒരുമിപ്പിക്കും, വിജയിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More