രാജസ്ഥാന്‍: അശോക്‌ ഗെഹ്ലോട്ടിന് നിരീക്ഷകരുടെ ക്ലീന്‍ ചിറ്റ്

ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിമത നീക്കത്തില്‍ അശോക്‌ ഗെഹ്ലോട്ടിന് ക്ലീന്‍ ചിറ്റ്. എം എല്‍ എമാരുടെ യോഗം വിളിച്ചുചേര്‍ത്തത് അശോക്‌ ഗെഹ്ലോട്ട് അല്ലെന്നാണ് ഹൈക്കമാന്‍ഡ് നിരീക്ഷക സംഘം സോണിയ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, അശോക്‌ ഗെഹ്ലോട്ടിന്‍റെ വിശ്വസ്തരായ മൂന്ന് എം എല്‍ എമാര്‍ക്കെതിരെ സംഭവുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും അശോക്‌ ഗെഹ്ലോട്ടിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഗെലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടി വേണമെന്നും അവര്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തിന്‍റെ നിജ്ജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട്‌ നല്‍കാന്‍ സോണിയ ഗാന്ധി ഹൈക്കമാന്‍ഡ് നിരീക്ഷക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. 

സംഭവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അശോക്‌ ഗെഹ്ലോട്ടിന്‍റെ സാധ്യതയ്ക്ക് മങ്ങലേറ്റിരുന്നു. നെഹ്‌റു കുടുംബം മത്സര രംഗത്തേക്ക് പുതിയ അധ്യക്ഷനെ തേടുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ അശോക്‌ ഗെഹ്ലോട്ടിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകാതിരിക്കാന്‍ നടത്തിയ വിമതനീക്കങ്ങള്‍ക്ക് അശോക്‌ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. തന്‍റെ അറിവോടെയല്ല എം എല്‍ എമാര്‍ യോഗം വിളിച്ചുചേര്‍ത്തതെന്നാണ് അശോക്‌ ഗെഹ്ലോട്ട് നല്‍കിയ വിശദീകരണം. അശോക്‌ ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ അശോക്‌ ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ സമാന്തരയോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 4 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More