ശൂലത്തില്‍ തൊട്ടതിന് പിഴ ചുമത്തി; ദൈവത്തിനുപകരം അംബേദ്കറെ കുടിയിരുത്തി ദളിത് കുടുംബം

ബംഗളുരു: മകന്‍ ശൂലത്തില്‍ തൊട്ടതിന് അറുപതിനായിരം രൂപ പിഴ ചുമത്തിയ ക്ഷേത്രത്തിനെതിരെ പ്രതിഷേധിച്ച് ദളിത് കുടുംബം. വീട്ടില്‍നിന്ന് ദൈവങ്ങളുടെ ചിത്രങ്ങള്‍ നീക്കി പകരം, ബി ആര്‍ അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങള്‍ സ്ഥാപിച്ചാണ് കുടുംബം പ്രതിഷേധിച്ചത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ഉളേളരഹളളി ഗ്രാമത്തിലാണ് സംഭവം. 

സെപ്റ്റംബര്‍ എട്ടിന് ഗ്രാമവാസികള്‍ 'ഭൂതയമ്മ മേള' നടത്തുകയായിരുന്നു. ഗ്രാമദേവതയുടെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. മേളയുടെ ഭാഗമായി ഘോഷയാത്ര നടത്തുമ്പോള്‍ ശോഭമ്മ-രമേശ് ദമ്പതികളുടെ പതിനഞ്ചുവയസുകാരനായ മകന്‍ ഗ്രാമദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ചിരുന്ന ശൂലത്തില്‍ സ്പര്‍ശിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇതുകണ്ട ഗ്രാമീണര്‍ അടുത്ത ദിവസം ശോഭമ്മയോട് ഗ്രാമമുഖ്യര്‍ക്കുമുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിനകം അറുപതിനായിരം രൂപ പിഴയടയ്ക്കണമെന്നും പിഴയടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കുടുംബത്തെ ഗ്രാമത്തില്‍നിന്ന് പുറത്താക്കുമെന്നും ഗ്രാമ മുഖ്യന്‍ ശോഭമ്മയോട് പറഞ്ഞു. ദളിതനായ ഒരാള്‍ സ്പര്‍ശിച്ചതിനാല്‍ വിഗ്രഹം അശുദ്ധമായെന്നും വീണ്ടും ക്ഷേത്രത്തിലെ തൂണുകള്‍ ഉള്‍പ്പെടെ പുതുതായി പെയിന്റ് ചെയ്യണമെന്നുമാണ് ഗ്രാമത്തലവന്‍ പറഞ്ഞത്. 

'ദൈവം ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍,  ഞങ്ങളുടെ സ്പര്‍ശനം ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരോട് പ്രാര്‍ത്ഥിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? മറ്റുളളവരെപ്പോലെ ഞാനും ദൈവങ്ങളെ പ്രീതിപ്പെടുത്താനായി പണം ചിലവഴിച്ചിട്ടുണ്ട്. ദൈവത്തിന് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇനിമുതല്‍ ഞങ്ങള്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കില്ല. ബി ആര്‍ അംബേദ്കറോട് മാത്രമേ പ്രാര്‍ത്ഥിക്കുകയുളളു'- ശോഭമ്മ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More