40 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ത്യയെ 40 വര്‍ഷം പിറകോട്ട് നയിക്കും

കൊവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ കൊണ്ടുവന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ 21 ദിവസത്തിൽ നിന്ന് 40 ദിവസമായി നീട്ടുകയാണ്. ഇക്കാലയളവില്‍ ഉല്‍പ്പാദനം 8% ത്തിൽ കൂടുതൽ കുറയുമെന്ന് 'ദി ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. മൊത്തം ആഭ്യന്തര ഉൽ‌പാദനത്തിൽ 2021 മാർച്ച് വരെ 0.4 കുറവ് വരും. 1980 ൽ ജിഡിപി 5.2 ശതമാനം ആയി കുറഞ്ഞപ്പോഴാണ് അവസാനമായി ഉല്‍പ്പാദനം ഇത്രമാത്രം കുറഞ്ഞത്.

ലോക്ക് ഡൗണ്‍ അവസാനിച്ചാലും പൊതുജനം ഭയത്തില്‍ നിന്നും മോചിതരായി സാമ്പത്തിക രംഗം ചാലിച്ചു തുടങ്ങാന്‍ വീണ്ടും അല്‍പ്പംകൂടെ സമയമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അസംഘടിത തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളില്‍ ഉണ്ടാകുന്ന അസ്ഥിരതയേയും, കോർപ്പറേറ്റ്, ബാങ്കിംഗ് മേഖലകളില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ അല്‍പ്പംകൂടെ സമയം വേണ്ടിവരും എന്നാണ് പറയുന്നത്. 

ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഒഴിവാക്കാന്‍ കഴിയില്ല എന്ന് ബ്ലൂംബെർഗിന്റെ സാമ്പത്തിക വിദഗ്ധരും സൂചിപ്പിക്കുന്നു. കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങുന്നതിനു മുന്‍പ് നമ്മള്‍ പ്രതീക്ഷിച്ചിരുന്ന 6% വളർച്ചയിൽ നിന്ന് 10.7 ശതമാനം പോയിൻറ് കുറഞ്ഞ്  4.7% ആയി കുറയുമെന്നാണ് വിദഗ്ധര്‍  വിശകലനം ചെയ്യുന്നത്.

Contact the author

Business Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 1 month ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More