സിവിക് ചന്ദ്രന്റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം; ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

കൊച്ചി: സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ അപാകതയില്ലെന്ന് കേരള ഹൈക്കോടതി.  സ്ഥലം മാറ്റത്തിനെതിരെ മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമ വിരുദ്ധമല്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ ഒരു സര്‍വീസില്‍ നിന്നും മറ്റൊരു സര്‍വീസിലേക്ക് സ്ഥലം മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയായതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചുളള വിധിയില്‍ പരാതിക്കാരിയായ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇരയായ സ്ത്രീ ലൈംഗികമായി പ്രകോപിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറഞ്ഞത്. ജാമ്യാപേക്ഷയ്‌ക്കൊപ്പം സിവിക് ചന്ദ്രന്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍നിന്ന് ഇരയുടെ വസ്ത്രധാരണരീതി ലൈംഗിക പ്രകോപനമുണ്ടാക്കുന്നതാണ് എന്ന് വ്യക്തമാണ്. പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിലിരുത്തി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ എഴുപത്തിനാല് വയസ് പ്രായമുളള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 21 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 4 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More