സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും. 2021 ഏപ്രില്‍ 24-നായിരുന്നു എന്‍ വി രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.  ഒന്നര വര്‍ഷത്തെ സേവനത്തിനുശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. ജസ്റ്റിസ് യു യു ലളിത് പുതിയ ചീഫ് ജസ്റ്റിസായി നാളെ അധികാരമേല്‍ക്കും.

ഏഴ് വര്‍ഷമാണ് എന്‍ വി രമണ സുപ്രീംകോടതിയില്‍ പ്രവര്‍ത്തിച്ചത്. അധ്യക്ഷനായും സഹജഡ്ജായും 657 ബെഞ്ചുകളുടെ ഭാഗമായി. 174 വിധിന്യായങ്ങള്‍ നടത്തി. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് താന്‍ നിലകൊണ്ടതായി കരുതുന്നുവെന്ന് എന്‍ വി രമണ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും തന്റെ കടമകള്‍ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആന്ധ്രാപ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തിലാണ് എന്‍ വി രമണ ജനിച്ചത്. 2000-ലാണ് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി എന്‍ വി രമണ ചുമതലയേറ്റത്. 2013-ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 2014-ലാണ് സുപ്രീംകോടതി ജഡ്ജിയായത്. അഭിഭാഷകന്‍ എന്ന നിലയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി, സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എന്‍വി രമണ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 12 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More