'ലാല്‍ സിങ് ഛദ്ദ'യെ അഭിനന്ദിച്ച് ഹൃത്വിക് റോഷന്‍

ആമീര്‍ ഖാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച  'ലാല്‍ സിങ് ഛദ്ദ'യെ അഭിനന്ദിച്ച് നടന്‍ ഹൃത്വിക് റോഷന്‍.'ലാല്‍ സിങ് ഛദ്ദ കണ്ടു. ചിത്രത്തിന്‍റെ ഹൃദയം തനിക്ക് മനസിലായി. ഗുണദോഷങ്ങള്‍ വിലയിരുത്തി ചിത്രങ്ങള്‍ കാണുന്നതില്‍ നിന്നും പിന്തിരിയരുത്. മികച്ചയൊരു അനുഭവം ചിത്രം നിങ്ങള്‍ക്ക് സമ്മാനിക്കും. ഇപ്പോൾ തന്നെ പോയി കാണൂ. അതിമനോഹരമായ സിനിമയാണ് ലാല്‍ സിങ് ഛദ്ദയെന്നാണ് ഹൃത്വിക് റോഷന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടന്‍റെ കമന്‍റിന് ലവ് ഇമോജിയാണ് കരീന കപൂര്‍ നല്‍കിയത്.  

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആമീര്‍ ഖാന്‍ ചിത്രം ലാൽ സിം​ഗ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്‌സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ ചിത്രം പുറത്തിറങ്ങുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ലാല്‍ സിംഗ് ചദ്ദ ബഹിഷ്‌കരിക്കണമെന്ന് തീവ്ര ഹിന്ദുത്വവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം നടത്തിയത്. 

Contact the author

Enetrtainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More