ഭീമാ കൊറേഗാവ് കേസ്; വരവര റാവുവിന് ജാമ്യം

ഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി എണ്‍പത്തിനാലുകാരനായ വരവര റാവുവിന് മെഡിക്കല്‍ ജാമ്യമനുവദിച്ചത്. ജാമ്യമനുവദിക്കരുതെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി തളളി. ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വരവര റാവുവിന്റെ പ്രായം, ആരോഗ്യസ്ഥിതി, രണ്ടര വര്‍ഷക്കാലത്തെ കസ്റ്റഡി കാലയളവ് തുടങ്ങിയ വിഷയങ്ങള്‍കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്.

ഇഷ്ടമുളള വൈദ്യ ചികിത്സ തേടാം. എന്നാല്‍ ചികിത്സ എവിടെയാണ് എന്ന കാര്യം എന്‍ ഐ എയെ അറിയിക്കണം, വിചാരണക്കോടതിയുടെ പരിധി വിട്ട് പോകരുത്. പോകുന്നുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ജാമ്യം ദുരുപയോഗം ചെയ്യുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ഓഗസ്റ്റ് 28-നാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. ആ വര്‍ഷം നവംബറില്‍ അദ്ദേഹത്തെ മുംബൈയിലെ തലോജ ജയിലിലേക്ക് കൊണ്ടുപോയി. 2020-ല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ മെഡിക്കല്‍ ജാമ്യം അനുവദിച്ചു. അത് പിന്നീട് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. സ്ഥിരം ജാമ്യത്തിനായി വരവര റാവു മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി അദ്ദേഹത്തിന് സ്ഥിരം ജാമ്യം അനുവദിക്കാന്‍ വിസമ്മതിക്കുകയും മെഡിക്കല്‍ ജാമ്യം മൂന്നുമാസത്തേക്ക് നീട്ടി നല്‍കുകയുമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More