ആവിക്കല്‍ മലിനജല പ്ലാന്റിനെതിരായ സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളും മാവോവാദികളുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കോഴിക്കോട്: ആവിക്കല്‍തോട് മലിനജല പ്ലാന്റിനെതിരായ സമരം നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന ആരോപണം ആവര്‍ത്തിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. നാടിന്റെ നന്മയ്ക്കുവേണ്ടി നടപ്പിലാക്കുന്ന പദ്ധതിയെ അട്ടിമറിക്കാന്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും സമരം ചെയ്യുന്നവരിലെ തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും പി മോഹനന്‍ പറഞ്ഞു.  ആവിക്കല്‍തോടില്‍ എല്‍ ഡി എഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മാവോവാദികള്‍ എന്തിനാണ് സമരത്തിനെത്തിയതെന്ന് പൊലീസ് ഗൗരവമായി അന്വേഷിക്കണം. ജനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കാതെ നടപ്പിലാക്കുന്ന പദ്ധതിയെ എതിര്‍ക്കാനായി എം കെ രാഘവനും മുനീറുമൊക്കെ നുണകളുടെ മാലിന്യം തളളുകയാണ്. ആവിക്കലിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വലിയ അപായം വരുമെന്ന് പ്രചരിപ്പിക്കുകയാണ്. ഇടതുപക്ഷം എന്നും പാവപ്പെട്ടവര്‍ക്കൊപ്പമാണ്. ജനങ്ങളുടെ പ്രയാസമൊന്നും ആരും ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കണോ എന്ന് രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവെച്ച് കോണ്‍ഗ്രസും ലീഗും ചിന്തിക്കണം'-പി മോഹനന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മൂന്നിടത്താണ് മലിനജല ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോതിയിലും ആവിക്കല്‍തോടിലുമാണ് പ്ലാന്റുകളുടെ നിര്‍മ്മാണം. ഏഴ് ദശലക്ഷം ലിറ്റര്‍ വെളളം പ്രതിദിനം ശുദ്ധീകരിക്കാന്‍ കപ്പാസിറ്റിയുളള പ്ലാന്റാണ് ആവിക്കല്‍തോട് നിര്‍മ്മിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 5 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More