സള്‍ഫ്യൂരിക് ആസിഡ് മാത്രമുള്ള ഒരു തടാകം!, എവിടെയാണെന്ന് അറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ ആസിഡ് തടാകം സ്ഥിതി ചെയ്യുന്നത് ഇന്തോനേഷ്യയിലാണ്. ഈസ്റ്റ് ജാവയിലെ ബാൻയുവാംഗി റീജൻസിയുടെയും ബോണ്ടോവോസോ റീജൻസിയുടെയും അതിർത്തിയിലുള്ള ഇജെന്‍ പീഠഭൂമിയിലാണ് സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ തടാകമുള്ളത്. ഈ പ്രദേശം ഒരു അഗ്നിപര്‍വ്വത പ്രദേശമാണ്. ഈ തടാകത്തില്‍ നിന്നും ഉയരുന്ന നീലജ്വാലകളാണ് ഇവിടുത്തെ പ്രധാനാകര്‍ഷണം. 600°C വരെ ഊഷ്മാവിൽ, വിള്ളലുകളിൽനിന്ന് പുറത്തേക്കു വരുന്ന സൾഫ്യൂറിക് വാതകമാണ് നീലജ്വാലയായി കാണപ്പെടുന്നത്. പ്രകൃതിദത്തമായി രൂപപ്പെട്ട ഈ തടാകം കാണാന്‍ നിരവധിയാളുകളാണ് ദിനം പ്രതി ഈ പ്രദേശത്തേക്ക് എത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ പ്രദേശത്തെ 'അപി ബിരു’ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. ഇജെനിലെ അഗ്നിപര്‍വത ഭൂമിയില്‍ ഒരു കിലോമീറ്ററോളം വീതിയിലാണ് തടാകം കാണാന്‍ സാധിക്കുക. രാസവസ്തുക്കളുടെ രാജാവെന്നു വിളിക്കുന്ന സള്‍ഫ്യൂരിക് ആസിഡ് ആണ് ഈ തടാകത്തില്‍ നിറഞ്ഞിരിക്കുന്നത്. ബന്യുപാഹിത് നദിയുടെ ഉറവിടം കൂടിയാണിത്. 2016 -ല്‍ ഈ തടാകം യുനെസ്കോ ബയോസ്ഫിയര്‍ റിസര്‍വായി പ്രഖ്യാപിച്ചിരുന്നു. പകല്‍ സൂര്യപ്രകാശമേറ്റ് നീലപ്പച്ചയും  നിറമാണ് തടാകം.

Contact the author

Web Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More