കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

ലോകത്തിലെ ശരാശരി താപനില 17 ഡിഗ്രി സെൽഷ്യസ് എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ താപനില അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടു പിടിച്ചതിനു ശേഷം രേഖപ്പെടുത്തപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ആഗോള താപനിലയാണ് ജൂലൈ 3-ന് രേഖപ്പെടുത്തപ്പെട്ടെതെന്ന് യുഎസിലെ ഗവേഷകർ പറഞ്ഞു. കടലിലെ എൽ നിനോ പ്രതിഭാസവും ആഗോളതലത്തില്‍ പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്‌സൈഡിന്‍റെ അളവ് ശരാശരിയിലും കൂടിയതുമാണ് ചൂട് കൂടാന്‍ കാരണമെന്നും അവര്‍ വിലയിരുത്തുന്നു.

ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു കടന്നുപോയത്. ഈ വർഷം തുടക്കം മുതൽ, കരയിലും കടലിലും താപനില ഉയരുന്നത് ആശങ്കയോടെയാണ് ഗവേഷകര്‍ നോക്കിക്കാണുന്നത്. വടക്കന്‍ കടലില്‍ (North Sea) പോലും അസാധാരണമാംവിധം താപനില ഉയര്‍ന്നു. സ്പെയിനിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ഹീറ്റ് വേവുകള്‍ ഉണ്ടായി. ഈ ആഴ്‌ച ചൈനയിലെ ചിലയിടങ്ങളിൽ 35 ഡിഗ്രി സെൽഷ്യസിന് മുകളില്‍ താപനിലയുള്ള ചൂട് തരംഗം തുടർന്നു. ഇതെല്ലാം 1979-ൽ സാറ്റലൈറ്റ് മോണിറ്ററിംഗ് സിസ്റ്റം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്താന്‍ കാരണമായതായി യുഎസ് നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രഡിക്ഷനിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

എന്താണ് എല്‍ നിനോ?

സ്പാനിഷ് ഭാഷയിൽ "ചെറിയ കുട്ടി" എന്ന് അർത്ഥമാക്കുന്ന പദമാണ് എൽ നിനോ. രണ്ട് മുതൽ ഏഴുവര്‍ഷം വരെ വർഷങ്ങളുടെ ഇടവേളയിൽ പസഫിക് സമുദ്രത്തിൽ വികസിക്കുന്ന സവിശേഷ കാലാവസ്ഥ പ്രതിഭാസമാണ് എൽ നിനോ.

ഇതുപ്രകാരം പസഫിക്കിലെ മധ്യഭാഗത്ത് ഭൂമധ്യരേഖക്ക് ചുറ്റുമായി ഒരു നിശ്ചിത പ്രദേശത്ത് സമുദ്രത്തിന്റെ ഉപരിതലത്തിൽ അസാധാരണമായ ചൂട് രൂപപ്പെടും. തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് നിന്ന് ഗാലപാഗോസ് ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗംവരെയാണ് ഈ പ്രതിഭാസം കാണുക. ഭൂമിയുടെ പടിഞ്ഞാറുവശത്തേക്ക് സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എൽ നിനോ പ്രതിഭാസത്തിന് കാരണം. ഇതിന്റെ ഫലമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാൾ കൂടുതലായി കാണപ്പെടും.

19-ാം നൂറ്റാണ്ടിലാണ് ഈ പ്രതിഭാസം മുക്കുവർ തിരിച്ചറിയുന്നത്.എന്നാൽ എൽ നിനോ ശക്തിപ്രാപിച്ചത് 20-ാം നൂറ്റാണ്ടിലാണ്. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എൽനിനോ ശക്തിപ്പെട്ടത് 1997-1998 കാലത്തേതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Environment

പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

More
More
Web Desk 1 week ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Web Desk 1 year ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More