റിട്രോഗ്രേഡ് അംനീഷ്യ രോഗിയായ ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണം- വിജിലന്‍സ് കമ്മീഷന് ഹര്‍ജി

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിട്രോഗ്രേഡ് അംനീഷ്യ രോഗിയാണെങ്കില്‍ ഉത്തരാവാദിത്തപ്പെട്ട ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കമ്മീഷന് പരാതി. എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. സിറാജ് ദിനപ്പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ ഇടിച്ചിട്ട വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനായിരുന്നു എന്നും ഐ എ എസ് പദവി ഉപയോഗിച്ച് ഇയാള്‍ കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് സലീം മടവൂര്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 

'ഭാവിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് പദവിയടക്കം വഹിക്കേണ്ട ഒരാള്‍, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്ത സാമ്പിളുകള്‍ നല്‍കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് റിട്രോഗ്രേഡ് അംനേഷ്യയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാനസിക രോഗിയായ ഒരാള്‍ ഉത്തരവാദിത്തപ്പെട്ട ജോലികള്‍ ചെയ്യാന്‍ യോഗ്യനല്ല'-സലീം മടവൂര്‍ പരാതിയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ചതിനുപിന്നാലെ റിമാന്‍ഡിലായ ശ്രീറാം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ശ്രീറാമിന് റിട്രോഗ്രേഡ് അംനേഷ്യയാണെന്നാണ് അന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് പൂര്‍ണമായും ഓര്‍ത്തെടുക്കാനാവാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനേഷ്യ. വലിയ ആഘാതങ്ങളുണ്ടായാല്‍ അതിനുപിന്നാലെയുണ്ടാവുന്ന മാനസികാവസ്ഥയാണിത്. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 18 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More