പുതിയ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും ഉണ്ടാകും- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ പുതുക്കിയ പാഠ്യപദ്ധതി പുറത്തിറക്കുമെന്നും രണ്ട് കരിക്കുലം കമ്മിറ്റികള്‍ക്കുകീഴില്‍ പാഠ്യപദ്ധതി തയാറാക്കാന്‍ ഫോക്കസ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയ ഭരണഘടന, മതനിരപേക്ഷത, ജനാധിപത്യമൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരികയാണ്. അത് തടയാന്‍ നടപടികളുണ്ടാകുമെന്നും മിക്‌സഡ് സ്‌കൂളുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനായി നൂറുകോടി രൂപ അനുവദിക്കുക, സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയതായും വി ശിവന്‍കുട്ടി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളം കൊടുത്ത നിവേദനത്തില്‍ ഉന്നയിച്ച മിക്ക വിഷയങ്ങളോടും അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കൈക്കൊണ്ടതെന്നും പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ അധികസഹായം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More