കെ കെ രമക്കെതിരായ പരാമര്‍ശം പിന്‍വലിക്കുന്നു - എം എം മണി

തിരുവനന്തപുരം: കെ കെ രമ എം എല്‍ എക്കെതിരെ നടത്തിയ വിവാദം പരാമര്‍ശം പിന്‍വലിക്കുന്നതായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി എം എല്‍ എ. ഒരു കമ്യൂണിസ്റ്റുകാരന്‍ പറയാന്‍ പാടില്ലാത്ത വാക്കുകളാണ് തന്‍റെ ഭാഗത്തുനിന്നുമുണ്ടായത്. ആരെയും അവഹേളിക്കാനോ വ്യക്തിഹത്യ നടത്താനോ ശ്രമിച്ചിട്ടില്ലെന്നും താന്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍‌വലിക്കുന്നുവെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു. സ്പീക്കര്‍ എം ബി രാജേഷ്‌ എം എം മണിയുടെ പ്രസ്താവന അനുചിതമായി പോയെന്ന് റൂളിംഗിനിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നതായി എം എം മണി സഭയെ അറിയിച്ചത്. 

"നിയമസഭയില്‍ താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുങ്ങി പോകുകയാണുണ്ടായത്. സഭാ രേഖകള്‍ പരിശോധിച്ചാല്‍ ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാകും. അത് അവരുടെതായ വിധിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ എന്നില്‍ നിന്നും ഒരിക്കലും അത്തരമൊരു പ്രയോഗമുണ്ടാകാന്‍ പാടില്ലായിരുന്നു. ആ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുകയാണ്. ചെയറിന്റെ നിരീക്ഷണത്തെ മാനിക്കുന്നു " - എം എം മണി നിയമസഭയില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പ്രസ്താവന അനുചിതവും അസ്വീകാര്യവുമാണെന്നും സ്പീക്കര്‍ എം ബി രാജേഷ്‌ സഭയില്‍ നല്‍കിയ റൂളിംഗില്‍ പറഞ്ഞിരുന്നു. ഫ്യൂഡല്‍ മൂല്യങ്ങളെ പ്രതിനിധികരീക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്‍റെ മൂല്യബോധത്തിന് വിരുദ്ധമാണ്. സാര്‍വത്രികമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകള്‍, തമാശകള്‍, പ്രാദേശിക വാങ്മൊഴികള്‍ എന്നിവ ഇന്ന് കാലഹരണപ്പെട്ടതാണ്‌. അണ്‍പാര്‍ലിമെന്ററിയായ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാം. ഒരേ വാക്കിനു തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാവണമെന്നില്ല. മനുഷ്യരുടെ നിറം, ശാരീരിക പ്രത്യേകതകള്‍, പരിമിതികള്‍, ചെയ്യുന്ന തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്ഥകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്.  ശ്രീ. എം.എം. മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്നുതന്നെയാണ് ചെയറിന്റെ അഭിപ്രായം. അത് പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നു പോകുന്നതല്ല. ശ്രീ. എം.എം മണി ചെയറിന്‍റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് ചെയര്‍ പ്രതീക്ഷിക്കുന്നുവെന്ന് സ്പീക്കര്‍ റൂളിംഗില്‍ പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 13 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More