ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ല- യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച പ്രവാസി വ്യവസായി എം എ യൂസഫലിയുടെ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുളള നീക്കങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ലുലു മാളിനെ വിവാദ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. 

'സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്താനും ക്രമസമാധാനനില തകര്‍ക്കാനും ശ്രമമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കണം. ലുലു മാളിനെ രാഷ്ട്രീയ വൈര്യത്തിന്റെ കേന്ദ്രമാക്കാനുളള ശ്രമം നടക്കുന്നുണ്ട്. ലുലു മാളിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സുരക്ഷയും ഒരുക്കണം. ലക്‌നൗ ജില്ലാ ഭരണകൂടം വിഷയത്തെ ഗൗരവമായി കാണണം'- യോഗി ആദിത്യനാഥ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ലുലു മാളിലെ ജീവനക്കാരില്‍ 80 ശതമാനവും മുസ്ലീങ്ങളാണെന്നുളള ഹിന്ദുമഹാസഭയുടെ ആരോപണത്തില്‍ വിശദീകരണവുമായി ലുലു മാള്‍ രംഗത്തെത്തി. തങ്ങളുടെ ജീവനക്കാരില്‍ 80 ശതമാനവും ഹിന്ദുക്കളാണ് എന്നും മാള്‍ പൂര്‍ണ്ണമായും പ്രോഫഷണലായ സ്ഥാപനമാണെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി. മാളില്‍ യാതൊരു വിധ വിവേചനവുമില്ലെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ല, കഴിവ് നോക്കിയാണ് ജീവനക്കാരെ തെരഞ്ഞെടുക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ പത്തിനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയിലെ ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 10 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More