ഡല്‍ഹി: വര്‍ഷങ്ങളോളം ഒരുമിച്ച് താമസിച്ചതിനുശേഷം ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ആരോപിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ബലാത്സംഗം, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാരോപിച്ച് രാജസ്ഥാന് സ്വദേശിനി നല്കിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പരാതിക്കാരി സ്വമേധയാ കുറ്റാരോപിതനൊപ്പം താമസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആ ബന്ധം തകര്‍ന്നു എന്നത് ഐ പി സി സെക്ഷന്‍ 376 (2) എന്‍ പ്രകാരം കുറ്റം ചുമത്താനുളള കാരണമായെടുക്കാനാവില്ല എന്നാണ് കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. നാലുവര്‍ഷം ഒരുമിച്ച് ജീവിക്കുകയും ആ ബന്ധത്തില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് രാജസ്ഥാന് ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാലുവര്‍ഷം ഒരുമിച്ചാണ് ജീവിച്ചത്. എന്നാല്‍ അതിനുശേഷം തങ്ങളുടെ ബന്ധം തകര്‍ന്നു. മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവാവിന്റെ ആരോപണം. അതേസമയം, പൊലീസിന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ജാമ്യം നല്‍കാനായി കോടതി നടത്തിയ നിരീക്ഷണം അന്വേഷണത്തെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.