അടുത്തിടെ അന്തരിച്ച ഭര്‍ത്താവ് വിദ്യാസാഗറിനെക്കുറിച്ച് കുറിപ്പുമായി നടി മീന. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഗ്രഹമായിരുന്നു വിദ്യാസാഗറെന്നും തങ്ങളുടെ മനസില്‍ എല്ലായ്പ്പോഴും അദ്ദേഹമുണ്ടാകുമെന്നും മീന പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലാണ് മീന കുറിപ്പ് പങ്കുവെച്ചത്.
'നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെപ്പെട്ടന്ന് നിങ്ങള്‍ ഞങ്ങളില്‍നിന്ന് എന്നന്നേക്കുമായി അകന്നുപോയി. ഞങ്ങളുടേയെല്ലാം മനസില്‍ എന്നും നിങ്ങളുണ്ടാവും. സ്നേഹവും പ്രാര്‍ത്ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിന് നല്ല മനസുളളവര്‍ക്ക് നന്ദി പറയാന്‍ ഈ അവസരത്തില്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ സ്നേഹവും കരുതലും പിന്തുണയും ആവശ്യമാണ്'-മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജൂണ്‍ 28-നായിരുന്നു വിദ്യാസാഗര്‍ അന്തരിച്ചത്. ശ്യാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മീനയ്ക്കും വിദ്യാസാഗറിനും കൊവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായതിനുശേഷവും വിദ്യാസാഗര്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. ആറുമാസത്തോളം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിനുശേഷമായിരുന്നു വിദ്യാസാഗര്‍ മരണത്തിനുകീഴടങ്ങിയത്. 2009-ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബാലതാരം നൈനികയാണ് മകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക