ചരിത്രത്തിലാദ്യമായി ബിഷപ്പുമാരുടെ ഉപദേശക സമിതിയില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്താകെയുളള ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതിനായി തനിക്ക് ഉപദേശം നല്‍കുന്ന സമിതിയിലേക്ക് സ്ത്രീകള്‍ക്ക് നിയമനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ചരിത്രത്തിലാദ്യമായാണ് മാര്‍പാപ്പയുടെ ഉപദേശക സമിതിയിലേക്ക് സ്ത്രീകളെ നിയമിക്കുന്നത്. ഇക്കാര്യം വത്തിക്കാനാണ് ഔദ്യോഗികമായി അറിയിച്ചത്. രണ്ട് കന്യാസ്ത്രീകളെയും ഒരു അല്‍മായ സ്ത്രീയുമാണ് സമിതിയിലേക്ക് മാര്‍പ്പാപ്പ പുതുതായി നിയമിച്ചത്. നേരത്തെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീകളെ ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

നിലവില്‍ വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായ ഇറ്റാലിയന്‍ വംശജ സിസ്റ്റര്‍ റാഫെല്ല പെട്രിനി, മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്ത്രീ ഇവോണ്‍ റീങ്കോട്ട്, യു എം ഒ എഫ് സിയുടെ വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വിമണ്‍സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മരിയ ലിയ സെര്‍വിനോ എന്നിവരാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ സ്ത്രീകള്‍. സമിതിയില്‍ ഈ മൂന്ന് സ്ത്രീകളുള്‍പ്പെടെ 14 പേരാണുളളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കന്യാസ്ത്രീകളുള്‍പ്പെടെ നിരവധി സ്ത്രീകളെ മാര്‍പാപ്പ നേരത്തെയും വത്തിക്കാനിലെ വിവിധ വകുപ്പുകളില്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലക്‌സാന്‍ഡ്ര സ്‌മെരില്ലിയെ ക്രമസമാധാനം കൈകാര്യംചെയ്യുന്ന വത്തിക്കാന്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ നിയമിച്ചിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുളള ലോക ബിഷപ്പുമാരുടെ പ്രധാന മീറ്റിംഗുകള്‍ തയാറാക്കുന്ന സംഘത്തിന്റെ അണ്ടര്‍ സെക്രട്ടറിയായി സേവ്യര്‍ മിഷനറി സിസ്റ്റേഴ്‌സ് അംഗം നതാകി ബെക്വര്‍ട്ടിനെയും വത്തിക്കാന്‍ മ്യൂസിയത്തിന്റെ വനിതാ ഡയറക്ടറായി ബാര്‍ബറ ജട്ടയെയും നിയമിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Contact the author

International Desk

Recent Posts

International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More