'പ്രണയലേഖനം കിട്ടി'; ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിനെ പരിഹസിച്ച് ശരത് പവാര്‍

ഡല്‍ഹി: തനിക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടിയെ പരിഹസിച്ച് എന്‍ സി പി നേതാവ് ശരത് പവാര്‍. ആദായ നികുതി വകുപ്പ് തനിക്ക് അയച്ച പ്രണയലേഖനം കിട്ടി. 2004, 2009, 2014, 2020 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ടതാണ് തനിക്ക് ലഭിച്ചിരിക്കുന്ന പ്രണയ ലേഖനമെന്നും ശരദ് പവാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനോ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനോ തനിക്ക് ഭയമില്ലെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം  വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനുപിന്നാലെയാണ് ശരത് പവാറിന് നികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്. വിമത എം എല്‍ എമാരുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്തുവന്ന നേതാവാണ്‌ ശരത് പവാര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി മാത്രമാണ് ആദായ നികുതി വകുപ്പ്. ഇതിന്‍റെ ഭാഗമായി ചില പ്രത്യേക പാര്‍ട്ടിയിലുള്ള ആളുകളെ മാത്രം ലക്ഷ്യം വെച്ച് നോട്ടീസ് അയക്കുകയാണ്. ആദായ നികുതി വകുപ്പിന്‍റെ കാര്യക്ഷമതയിൽ ഗുണപരമായ വർധനവുണ്ടായിട്ടുണ്ട്. ഏജൻസി ചിലരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. വര്‍ഷങ്ങള്‍  എടുത്താണ് പലര്‍ക്കെതിരെയുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍ ചില ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനെ തന്ത്രപ്രധാനമായ മാറ്റമായി മാത്രമേ കാണാന്‍സാധിക്കുകയുള്ളൂ - ശരത് പവാര്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 20 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More