രാഹുൽ ഗാന്ധി അഞ്ചാം തവണയും ഇ ഡിക്ക് മുന്നില്‍

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി അഞ്ചാം ദിവസവും ഇ ഡിക്ക് മുന്‍പില്‍ ഹാജരായി. രാവിലെ ഹാജരാകണമെന്നാണ് ഇ ഡി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ 13 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യ്‌തത്. അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ സോണിയക്ക് രണ്ടാഴ്ച്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ സമയം നീട്ടി വാങ്ങാനാണ് തീരുമാനം. 2015-ൽ തെളിവില്ലെന്ന് കണ്ട് ഇ.ഡി അവസാനിപ്പിച്ച കേസാണ് ഇപ്പോൾ കുത്തിപ്പൊക്കി വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നത്തില്‍ എത്തി നില്‍ക്കുന്നത്.

ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയമാണ് ഇ ഡിയിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു ബിജെപി പ്രവര്‍ത്തകനയോ നേതാവിനേയോ കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ ഡി നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാരാണ്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 18 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More