അഗ്നിപഥ്‌ പ്രതിഷേധം; യുവാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

ഡല്‍ഹി: സൈന്യത്തിലേക്ക് ഹൃസ്വകാല നിയമനം നടത്തുന്നതിനെതിരെ യുവാക്കള്‍ നടത്തുന്ന [പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. ഇന്ന് ഡല്‍ഹിയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സത്യാഗ്രഹം നടത്തുക. എ ഐ സി സിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ എം പിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. പദ്ധതി നടപ്പാകുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ച വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥരുമായി പദ്ധതി ചര്‍ച്ച ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണെന്നും അതിനാല്‍ തന്‍റെ ജന്മദിനം ആഘോഷിക്കരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണെന്നും എന്നാല്‍ സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും യുവാക്കളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം രാജസ്ഥാൻ സർക്കാർ ഏകകണ്ഠമായി പാസാക്കി. ‌

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 4 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More