കാര്‍ഷിക നിയമങ്ങള്‍പോലെ അഗ്നിപഥും മോദി സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും- രാഹുല്‍ ഗാന്ധി

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ മോദി സര്‍ക്കാരിന് അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ വര്‍ഷം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് രാജ്യത്തെ കര്‍ഷകരോട് മാപ്പുപറയേണ്ടിവന്നു. അതുപോലെ മോദി രാജ്യത്തെ യുവാക്കളോടും മാപ്പുപറയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ബിജെപി സര്‍ക്കാര്‍ ജയ് ജവാന്‍ ജയ് കിസാന്‍ മൂല്യങ്ങളെ അവഹേളിക്കുകയാണ്. പ്രധാനമന്ത്രിക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതുപോലെ അദ്ദേഹത്തിന് രാജ്യത്തെ യുവാക്കളോടും മാപ്പുപറയേണ്ടിവരും. മോദി 'മാഫീവീര്‍' ആയിത്തീരും. അദ്ദേഹത്തിന് അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടിവരും'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളുടെ വേദന കേന്ദ്രസര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്നും സഹായിക്കുന്നതിനുപകരം അവരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും അഭിപ്രായപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 

Contact the author

National Desk

Recent Posts

National Desk 14 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 18 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More