അടുക്കളയിലും 'അഗ്നിപഥ്'; പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ഷന് 750 രൂപ കൂട്ടി

ഡല്‍ഹി: പുതിയ പാചക വാതക കണക്ഷന്‍ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി. 14.2 കിലോ സിലിണ്ടര്‍ കണക്ഷന് 750 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് വരുത്തിയത്. നിലവില്‍ 1,450 രൂപയാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഇനി മുതല്‍ പുതിയ കണക്ഷന് സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. കൂടാതെ, അഞ്ച് കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 800 രൂപയില്‍ നിന്ന് 1,150 രൂപയാക്കി. 

ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. നേരത്തെ 150 രൂപ ഉണ്ടായിരുന്ന റെഗുലേറ്ററുകൾക്ക് ഇനി 250 രൂപ നൽകണം. ഇതോടെ 14. 2 കിലോ സിലിണ്ടർ കണക്ഷൻ എടുക്കുന്ന ഉപഭോക്താവിന് 850 രൂപയും അഞ്ച് കിലോ സിലിണ്ടർ കണക്ഷനായി 450 രൂപയും അധികം നൽകേണ്ടി വരും. പുതുക്കിയ നിരക്ക് നിലവിൽ വന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഈവർഷം മൂന്നുതവണയായി ഗാർഹിക സിലിണ്ടർ വില 103.50 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍​ കൂട്ടിയത്​. വാണിജ്യ സിലിണ്ടറിന്​ ഈവർഷം ഇതുവരെ എട്ടുതവണയായി 375 രൂപയും കൂട്ടിയിട്ടുണ്ട്. രാജ്യത്ത്‌ മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ഇന്ധന - ഊർജ മേഖലയിലെ വിലക്കയറ്റം 40.62 ശതമാനമാണ്‌. ഭക്ഷ്യവസ്‌തുക്കളുടേത്  8.9 ശതമാനത്തിൽനിന്ന്‌ 10.9 ശതമാനമായി ഉയർന്നു. പാചകവാതകത്തിന്റെ വിലവർധന 38.5 ശതമാനത്തിൽനിന്ന്‌ 47.7 ശതമാനമായി ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 19. 71 ശതമാനമാണ്‌. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 20 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More