ആക്രമിക്കപ്പെടുന്നത് മുസ്ലീങ്ങളായതുകൊണ്ടാണോ ആരും പ്രതികരിക്കാത്തത്?- വിദ്യാര്‍ത്ഥി നേതാവ് ഗുര്‍മെഹര്‍ കൗര്‍

ഡല്‍ഹി: പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ തകര്‍ക്കുന്ന ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാര്‍ത്ഥി നേതാവ് ഗുര്‍മെഹര്‍ കൗര്‍. പട്ടാപ്പകല്‍ രാജ്യത്തെ പൗരന്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ മുസ്ലീങ്ങളായതുകൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും അത് ലജ്ജാവഹമാണെന്നും ഗുര്‍മെഹര്‍ കൗര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഗുര്‍മെഹര്‍ കൗറിന്റെ പ്രതികരണം. 'ഭയാനകമാണിത്. രാജ്യത്തെ പൗരന്മാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുകയാണ്. നമ്മുടെ സ്വന്തം ആളുകള്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നു. അവര്‍ മുസ്ലീങ്ങളായതിനാല്‍ ആരും പ്രതികരിക്കുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. നിശബ്ദരായിരിക്കുന്നവര്‍ നാണക്കേടാണ്'-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു. സ്റ്റാന്‍ഡ് വിത്ത് അഫ്രീന്‍ഫാത്തിമ എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു ഗുര്‍മെഹറിന്റെ ട്വീറ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാതാപിതാക്കളെയും സഹോദരിയെയും അലഹബാദ് പൊലീസ് അന്യായ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന പരാതിയുമായി ജെഎന്‍യു സ്റ്റുഡന്റ് നേതാവ് അഫ്രീന്‍ ഫാത്തിമ രംഗത്തെത്തിയിരുന്നു. അറസ്റ്റ് വാറണ്ടില്ലാതെ വന്ന പൊലീസ് തന്റെ കുടുംബത്തെ കൊണ്ടുപോയെന്നും മണിക്കൂറുകളായി അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അഫ്രീന്‍ ആരോപിച്ചിരുന്നു. പ്രവാചക നിന്ദക്കെതിരെ പ്രയാഗ് രാജില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നാരോപിച്ചാണ് അഫ്രീന്റെ കുടുംബത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് രാത്രി വൈകി അഫ്രീന്‍ ഫാത്തിമയുടെ വീട്ടില്‍ പൊലീസ് പൊളിക്കല്‍ നോട്ടീസ് ഒട്ടിക്കുകയും രാവിലെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചുതകര്‍ക്കുകയുമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More