കൊച്ചി: വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതിനെക്കുറിച്ച് മനസുതുറന്ന് നടി നസ്രിയ. വിവാഹശേഷം അഭിനയരംഗത്തുനിന്ന് ബ്രേക്ക് എടുക്കണമെന്ന് ചിന്തിച്ചിരുന്നില്ല എന്നാല്‍ ആ നാലുവര്‍ഷത്തെ ഇടവേള താന്‍ ആസ്വദിച്ചിരുന്നു എന്ന് നസ്രിയ പറഞ്ഞു. തന്നോടൊപ്പം ഭര്‍ത്താവ് ഫഹദ് ഫാസിലും ബ്രേക്ക് എടുത്തിരുന്നെങ്കിലും തന്റെ ബ്രേക്ക് മാത്രമാണ് ചര്‍ച്ചയായതെന്നും നസ്രിയ പറഞ്ഞു. അണ്ടേ സുന്ദരാനിക്കി എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്രിയയുടെ പ്രതികരണം.
'വിവാഹശേഷം ഞാന്‍ അഭിനയത്തിലേക്ക് തിരിച്ചുവരില്ലെന്നായിരിക്കാം പ്രേക്ഷകര്‍ ചിന്തിച്ചിരിക്കുക. വിവാഹം കഴിഞ്ഞ ശേഷം എല്ലാവരും ചോദിക്കുമായിരുന്നു നാലുവര്‍ഷം എന്തിനാണ് ബ്രേക്ക് എടുത്തതെന്ന്. ഞാന്‍ അത് വലിയ ഗ്യാപ്പ് ആയിരുന്നു എന്ന് ഞാന്‍ മനസിലാക്കിയിരുന്നില്ല. ഫഹദും വിവാഹശേഷം ഒരുവര്‍ഷം ബ്രേക്ക് എടുത്തിരുന്നു. പക്ഷേ ആരും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല. ഞാന്‍ എടുത്ത നാലുവര്‍ഷത്തെ ബ്രേക്ക് മാത്രമാണ് ആളുകള്‍ ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ ആ ഇടവേള ആഘോഷിച്ചിരുന്നു. ജീവിതത്തിന്റെ പുതിയൊരു ഘട്ടം ആരംഭിച്ചു. വീടും മറ്റ് കാര്യങ്ങളുമൊക്കെ നോക്കി, ഒരുപാട് യാത്രകള്‍ ചെയ്തു. അതിനിടയില്‍ നാലുവര്‍ഷം പെട്ടന്ന് പോയി. അത് മനപ്പൂര്‍വ്വമായി എടുത്ത ഇടവേളയായിരുന്നില്ല'- നസ്രിയ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നസ്രിയയും നാനിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന റൊമാന്റിക് കോമഡി എന്റര്‍ടൈയ്ന്‍മെന്റാണ് അണ്ടേ സുന്ദരാനിക്കി. മിശ്രവിവാഹം പ്രമേയമായ ചിത്രത്തില്‍ ലീലാ തോമസ് എന്ന ക്രിസ്ത്യന്‍ യുവതിയായാണ് നസ്രിയ വേഷമിടുന്നത്. സുന്ദര്‍ എന്ന ബ്രാഹ്‌മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. നദിയാ മൊയ്തു, ഹര്‍ഷ വര്‍ദ്ധന്‍, രോഹിണി, തന്‍വി റാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ പത്തിന് അണ്ടേ സുന്ദരാനികി തിയറ്ററുകളിലെത്തും.