ലാലു പ്രസാദ്‌ യാദവിനെതിരെ പുതിയ കേസുമായി സിബിഐ

 പട്ന: രാഷ്ട്രീയ ജനതാദൾ മേധാവിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസുമായി സിബിഐ. ലാലു പ്രസാദ്‌ യാദവ് 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളില്‍ ക്രമക്കേടുകള്‍ ആരോപിച്ചാണ് സി ബി ഐ പുതിയ കേസ് എടുത്തിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് പുതിയ അഴിമതി കേസുമായി സിബിഐ രംഗത്തെത്തിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. പുതിയ കേസില്‍ അദ്ദേഹത്തിന്‍റെ വസതികളിലും ഓഫീസുകളിലുമായി 15 ഇടങ്ങളിൽ സിബിഐ റെയ്ഡ് ആരംഭിച്ചു.

റെയില്‍വേയില്‍ ജോലി നല്‍കുന്നതിന്‍റെ ഭാഗമായി ലാലു പ്രസാദ്‌ യാദവും കുടുംബാംഗങ്ങളും ഭൂമിയും പണവും കൈപറ്റിയെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം, പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ ആരോപിക്കുന്നത്. കേസില്‍ ലാലു പ്രസാദിനെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസമാണ് ലാലു പ്രസാദ്‌ ജയിൽ മോചിതനായത്. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ സിബിഐ പ്രത്യേക കോടതി ഫെബ്രുവരിയിൽ അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 12 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More