സംസ്ഥാനത്ത് തക്കാളി വില വീണ്ടും കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വില (Tomato Price) കുതിച്ചുയരുന്നു. രണ്ടാഴ്ച മുന്‍പ് വെറും 15 രൂപ മാത്രമായിരുന്നു കിലോയ്ക്ക് വില. ഇപ്പോൾ 65 രൂപയായി. കേരളത്തിൽ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും അയൽ സംസ്ഥാനങ്ങളിൽ മഴമൂലമുണ്ടായ കൃഷിനാശവുമാണ് തക്കാളി വില വർദ്ധിനവിന് കാരണം. ഏതാനും മാസങ്ങൾക്കുമുമ്പ് കിലോക്ക് 120 രൂപ വരെ വില ഉയർന്നിരുന്നു. ആ 'റെക്കോര്‍ഡ്' ഇക്കുറി തകര്‍ക്കുമെന്ന ഭീതിയിലാണ് ഉപഭോക്താക്കളും വ്യാപാരികളും. 

നിലവിൽ തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്. എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറയുകയും ചെയ്തു. പ്രതിദിനം 15 ടൺ തക്കാളി അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിന്‍റെ സ്ഥാനത്ത് ഇപ്പോൾ പത്ത് ടണ്ണിൽ താഴെ മാത്രമായി ചുരുങ്ങി. ഇതോടെയാണ് സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരാൻ തുടങ്ങിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉൽപാദിപ്പിക്കുന്നത് പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളായ വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ മേഖലകളിലാണ്. 400 ഏക്കറിലധികമാണ് ഇവിടെ തക്കാളി കൃഷി നടക്കുന്നത്. എന്നാൽ ഇപ്പോൾ സീസൺ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഇവിടെ തക്കാളി കൃഷി തുടങ്ങുന്നത്. എന്നാലും വിളവെടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വില ഇനിയും വർദ്ധിക്കുമെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 1 day ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 3 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More