ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും തടയും- സോണിയാ ഗാന്ധി

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മോദി സര്‍ക്കാരിന്റേത് വിഭജനത്തിലൂന്നിയ ഭരണമാണെന്നും അവര്‍ ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് ഭയത്തിലും അരക്ഷിതാവസ്ഥയിലും ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും തടയുമെന്നും സോണിയ പറഞ്ഞു.

'രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത് ബിജെപിക്കും ആര്‍ എസ് എസിനുമെതിരെ ചര്‍ച്ചകളുണ്ടാവേണ്ട സമയമാണ്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവര്‍ക്ക് ഇന്ന് ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്തുളളത്. നെഹ്‌റുവിനെപ്പോലുളള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്'- സോണിയാ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത് ആത്മപരിശോധന നടക്കേണ്ട സമയമാണ്. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. വിലക്കയറ്റം രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളുടെ ഉടമസ്ഥാവകാശം മോദി ഏറ്റെടുക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി പോലുളള ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണ്. മോദി നോട്ടുനിരോധനം കൊണ്ടുവന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തടികം മറിഞ്ഞു. ചിന്തന്‍ ശിബിര്‍ ഐക്യത്തിന്റെ കാഹളം മുഴക്കണം. ചിന്തന്‍ ശിബിര്‍ സമാപിക്കുമ്പോള്‍ കോണ്‍ഗ്രസിനുളളില്‍ പുതിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യമുണ്ടാകണം-സോണിയ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 22 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More