രഥം വൈദ്യുതി കമ്പിയില്‍ കുടുങ്ങി; കുട്ടികളടക്കം 11 പേര്‍ മരിച്ചു

തഞ്ചാവൂര്‍: തഞ്ചാവൂര്‍ കാളിമേട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയില്‍ രഥം വൈദ്യുതി കമ്പിയില്‍ കുടുങ്ങി കുട്ടികളടക്കം 11 പേര്‍ മരിച്ചു. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്‍റെ ഭാഗമായി നടത്തുന്ന രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. 10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഉത്സവത്തിനോടനുബന്ധിച്ചുള്ള രഥോത്സവം ഇന്നലെ രാത്രി 12 മണിയോടെയാണ് ആരംഭിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. റോഡിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് രഥം ലൈൻ കമ്പിയിൽ കുരുങ്ങിയത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ ഇടയാക്കി. രഥം വലിച്ച പത്ത് പേരാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. രഥത്തിന് ചുറ്റും നിരവധിയാളുകളാണുണ്ടായത്. അപകടം മനസിലായതോടെ പുറകോട്ടു മാറിയതിനാല്‍ നിരവധിയാളുകള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More