കെ വി തോമസിന് അഭയം നല്‍കും, കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ വഴിയാധാരമാവില്ല- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് വരുന്നവര്‍ വഴിയാധാരമാവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മുമായി സഹകരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് ആരെയെങ്കിലും പുറത്താക്കിയാല്‍ അവര്‍ക്ക് സി പി എം അഭയം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കെ വി തോമസിനെ പുറത്താക്കിയാല്‍ സി പി എം അദ്ദേഹത്തിന് അഭയം നല്‍കും. കെ വി തോമസിനെതിരെ നടപടിയെടുത്ത കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടും എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

അതേസമയം, സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണനെ തളളി കെ വി തോമസ് രംഗത്തെത്തി. വീടില്ലാത്തവര്‍ക്കാണ് അഭയം നല്‍കേണ്ടത്. ഞാനിപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍തന്നെയാണുളളത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതില്‍ അപമാനം തോന്നേണ്ട കാര്യമില്ല എന്നാണ് കെ വി തോമസ് പറഞ്ഞത്. കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്തുതന്നെ കെ വി തോമസിനെ ഇടതുപക്ഷത്തെത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കുന്നതും വിഷയത്തില്‍ കെ വി തോമസ് നിലപാടെടുക്കാത്തതും സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കം കെ വി തോമസിനായി സംസാരിച്ചതോടെ അദ്ദേഹത്തെ ഉടന്‍ പുറത്താക്കുക എന്ന തീരുമാനം കോണ്‍ഗ്രസ് മാറ്റി. തെരഞ്ഞെടുപ്പിനുമുന്‍പ് സിപിഎമ്മിന് ഒരു രാഷ്ട്രീയ ആയുധം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.  

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 18 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More