'സമ്മര്‍ ഇന്‍ ബത്ലഹേ'മിന്‍റെ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി നിര്‍മ്മാതാവ്

കൊച്ചി: സിബി മലയില്‍ സംവിധാനം ചെയ്ത 'സമ്മര്‍ ഇന്‍ ബത്ലഹേ'മിന്‍റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍. മഞ്ജു വാര്യരും ജയസൂര്യയും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന 'മേരി ആവാസ് സുനോ'എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു സിയാദ് കോക്കര്‍ ഇക്കാര്യം അറിയിച്ചത്. 'മഞ്ജു എനിക്ക് കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്‍റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും. ചിത്രം ഇറങ്ങിയപ്പോള്‍ മുതല്‍ സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമോയെന്ന് നിരവധിപ്പേര്‍ ചോദിച്ചിരുന്നു. പലപ്പോഴും അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമുണ്ടായിരിക്കു'മെന്ന് ഉറപ്പ് തരികയാണെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മോഹന്‍ലാലും അതിഥിവേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. അതേസമയം, 'മേരി ആവസ് സുനോ' അടുത്ത മാസം തിയേറ്ററുകളില്‍ എത്തും. ക്യാപ്റ്റന്‍, വെളളം തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമാണ് മേരീ ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന സിനിമയാണിത്‌. മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത 'ലളിതം സുന്ദര'മാണ് മഞ്ജു വാര്യരുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More